‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക. ഇതുസംബന്ധിച്ച് സൈന്യത്തിന് പ്രത്യേക നിർദ്ദേശം നൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഹൂതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സൈന്യത്തിന് പ്രത്യേക നിർദ്ദേശം നൽകിയെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും ട്രംപ് ​ഹൂതികൾക്ക് നൽകിയിട്ടുണ്ട്. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി വച്ചു പുറപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ ബംഗളൂരു: കോടികളുടെ സ്വർണം കടത്തിയ...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

Related Articles

Popular Categories

spot_imgspot_img