web analytics

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി.

നിയമപരമായി രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണം. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടപ്പാക്കിയ മാതൃകയിലുള്ള മൊബൈൽ ആപ്പ് സംസ്ഥാന ബോർഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരമുള്ള രജിസ്‌ട്രേഷനെടുക്കാത്ത സ്ഥാപനങ്ങൾ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്നു എന്നായിരുന്നു സുധാകരൻ്റെ ഹർജിയിലെ ആരോപണം. ഇത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു.

പരിശോധന നടത്തണമെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതിനെതിരെ ബോധവത്കരണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

പുനരുപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും തടയാൻ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണബോർഡും നടപടി സ്വീകരിക്കണമെന്നും ഇതിനായി സംയുക്തമായും അല്ലാതെയും പരിശോധന നടത്തണം.

മാളുകൾ, മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തണം. നിർമ്മാണ കേന്ദ്രങ്ങളിലും പരിശോധന നടത്തണം

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം: പ്രധാനമന്ത്രിയുടെ സന്ദർശനം; അറിയേണ്ട കാര്യങ്ങൾ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവ ജാഗ്രതയും...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

Related Articles

Popular Categories

spot_imgspot_img