web analytics

പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ! ഇന്ത്യയിൽ തന്നെ

ഭോപാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നൽകുമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.

വനിതാ ദിനത്തിലാണ് സ്ത്രീകളുടെ സ്വാഭിമാനം സംരക്ഷിക്കാനുള്ള നടപടികള്‍ ശക്തമാക്കും എന്ന പ്രഖ്യാപനത്തോടെ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പുതിയ നയം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മതപരിവര്‍ത്തനത്തിന് വധശിക്ഷ ലഭിക്കും വിധം നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഭോപാലില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രതികരണം.

‘പെണ്‍മക്കളുടെ സംരക്ഷണത്തിനും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാർ പ്രതിജ്ഞാബദ്ധമാണ്. നേരത്തെ സ്ത്രീകള്‍ക്ക് എതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

ഇനി മുതല്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കും വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരും’. എന്നായിരുന്നും മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതികരണം. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ 2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

Related Articles

Popular Categories

spot_imgspot_img