ഇടുക്കി വാഴവര കൗന്തിയില്‍ കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ്(41) മരിച്ചു. ശനി വൈകിട്ട് 7.30ഓടെയാണ് സംഭവം.
വള്ളക്കടവ് സ്വദേശി കൗന്തിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനാണ് ജിജി. കൃഷിയിടത്തിലേക്ക് പടരാതിരിക്കാന്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം തീകെടുത്തുന്നതിനിടെ കാല്‍വഴുതി പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ ജിജിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു