അനധികൃത കുടി
യേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയ പതിനൊന്ന് ഇന്ത്യക്കാർക്ക് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസയച്ചു. ഇന്ത്യക്കാരെ അന ധികൃതമായി വിദേശത്തേക്കെത്തിക്കുന്ന ഏജന്റുമാർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണിത്.
പഞ്ചാബ് സ്വദേശികളായ പത്തുപേർക്കും ഒരു ഹരിയാണ സ്വദേശിക്കുമാണ് നോട്ടീസ്. ചോദ്യംചെയ്യുന്നതിന് ജലന്ധർ ഓഫീ സിൽ ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടക്കു ന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.
അനധികൃത മനുഷ്യക്കടത്തു മായി ബന്ധപ്പെട്ട് 15 ഏജന്റുമാർ ക്കെതിരേ അന്വേഷണം നടക്കുകയാണ്. തിരിച്ചയച്ചവരെ ചോദ്യം ചെയ്തതിൽ നിന്നും പലരും 40 ലക്ഷം രൂപവരെ ഏജൻറുമാർക്ക് നൽകിയെന്നാണ് മൊഴി നൽകിയത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50 കോടി രൂപയിലേറെ ഏജൻ്റുമാർ തട്ടിയെടുത്തുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.