web analytics

യുകെയിൽ വിന്റര്‍ വൊമിറ്റിങ് ബഗ് പടരുന്നു…! ഈ ലക്ഷണങ്ങൾ ഉള്ളവർ രണ്ട് ദിവസം സ്വയം ഐസലേഷനില്‍ പോവുക

യുകെയിൽ വിന്റര്‍ വൊമിറ്റിംഗ് വൈറസിന്റെ രണ്ടാം തരംഗം ശക്തമാകുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്.

ഹോസ്പിറ്റലുകളില്‍ വൈറസ് വ്യാപനം ശക്തി പ്രാപിച്ചതോടെ കഴിഞ്ഞയാഴ്ച്ച ഓരോ ദിവസവും അന്‍പതിനായിരത്തോളം എന്‍ എച്ച് എസ്സ് ജീവനക്കാരാണ് സിക്ക് ലീവില്‍ പ്രവേശിച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങൾ

ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഉദരവേദന എന്നിവയാണ് നോറോ വൈറസിന്റെ സാധാരണ ലക്ഷണങ്ങള്‍.

ചിലരിൽ ഫ്‌ലൂവിന്റെ ലക്ഷണങ്ങളോട് സമാനമായ രീതിയില്‍ പനി, കുളിര്, പേശീ വേദന, തലവേദന, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കൂടെക്കൂടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

രോഗലക്ഷണം കണ്ടാല്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക

നോറോ വൈറസ് ലക്ഷണങ്ങള്‍ ഉള്ളവര്‍ രണ്ടു ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന് എന്‍ എച്ച് എസ് മേധാവി ആവശ്യപ്പെട്ടു.

കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചു വരികയും, ഫ്‌ലൂവും കുട്ടികളിലെ ശ്വാസകോശ രോഗമായ ആര്‍ എസ് വിയും അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ മുന്നറിയിപ്പിന് വലിയ പ്രാധാന്യമാണുള്ളത്.

നോറോ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അതിനായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നു എന്‍ എച്ച് എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്റ്റര്‍ പ്രൊഫസര്‍ സര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

രാവിലെ തയ്യാറാക്കിയ ചായ വൈകുന്നേരം വരെ ചൂടാക്കി കുടിക്കുന്നവരുടെ എണ്ണം കുറവല്ല....

ഓടുന്ന കാറിന്റെ സൈഡ് മിററിൽ പാമ്പ്;ഡ്രൈവർ ജാഗ്രത പുലർത്തി അപകടം ഒഴിവാക്കി

തമിഴ്നാട്:ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തു വരുന്നതും, ഡ്രൈവർ...

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ് തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍...

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

Related Articles

Popular Categories

spot_imgspot_img