വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണം പൂര്‍ത്തിയായി

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം ജീവിച്ച ഹര്‍ഷിനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. മെഡിക്കല്‍ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനാണ് അന്വേഷണം നടത്തിയത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഓഗസ്റ്റ് 1ന് ബോര്‍ഡ് ചേരും. ഡിഎംഒ ചെയര്‍മാനായ സമിതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിന്‍, സര്‍ജറി, ഫൊറന്‍സിക് മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായിരിക്കും.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികള്‍ എന്നിവരെ പ്രതിചേര്‍ത്താണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നത്.

2012 നവംബര്‍ 23, 2016 മാര്‍ച്ച് 15 എന്നീ തീയതികളില്‍ താമരശേരി ഗവ. ആശുപത്രിയിലായിരുന്നു ഹര്‍ഷിനയുടെ ആദ്യ 2 പ്രസവ ശസ്ത്രക്രിയകള്‍ നടന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയാണ് 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അനസ്തീസിയ എഫക്ട് കഴിഞ്ഞപ്പോള്‍ മുതല്‍ തുടര്‍ച്ചയായി നല്ല വേദനയും രക്തസ്രാവവും ഉണ്ടായിരുന്നതായാണ് ഹര്‍ഷിനയുടെ പരാതി. ഡിസ്ചാര്‍ജ് ചെയ്തു കഴിഞ്ഞപ്പോള്‍ വേദന കൂടിയതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ഗര്‍ഭപാത്രത്തിനു പുറത്തു വയറില്‍ വലതു ഭാഗത്ത് മെറ്റല്‍ ഒബ്ജക്ട് ഉണ്ടെന്നു മനസ്സിലായത്. 2022 സെപ്റ്റംബരല്‍ 17ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 6.1 സെന്റീമീറ്റര്‍ നീളവും 5.5 സെന്റീമീറ്റര്‍ വീതിയുമുള്ള ആര്‍ട്ടറി ഫോര്‍സെപ്‌സ് ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് പുറത്തെടുത്തത്. ഇതിനു മുകളിലായി 12 സെന്റീമീറ്ററോളം നീളത്തില്‍ കൊഴുപ്പും നീരും മറ്റും അടിഞ്ഞു കൂടിയിരുന്നു. ആര്‍ട്ടറിഫോര്‍സെപ്‌സും അനുബന്ധ രേഖകളും പൊലീസ് കോടതിക്കു കൈമാറിയിരുന്നു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷമാണ് ഹര്‍ഷിന കഴിഞ്ഞത്. സംഭവത്തില്‍ നീതി തേടി സമര സഹായ സമിതി നേതൃത്വത്തില്‍ ഹര്‍ഷിന മെഡിക്കല്‍ കോളജിനു മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 63 ദിവസം പിന്നിട്ടു.

 

spot_imgspot_img
spot_imgspot_img

Latest news

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

Other news

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 11 വ​രെ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Related Articles

Popular Categories

spot_imgspot_img