ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ അഴിമതിക്കേസ്

കൊച്ചി: ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് എറണാകുളം ആർ.ടി.ഒ അറസ്റ്റിലായതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ മറ്റൊരു അഴിമതിക്കേസ്.

കോഴിക്കോട് കൊടുവള്ളി സബ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കലൂർ കെന്റ് പാംഗ്രോവ് അപ്പാർട്ട്‌മെന്റിൽ എസ്.പി. ബിജുമോനെതിരെ (53) അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുത്തു.

എറണാകുളത്ത് എം.വി.ഐയായിരിക്കെ കൊച്ചിയിൽ ഒന്നരക്കോടി രൂപയുടെ ഫ്ലാറ്റടക്കം 1,69,65,000 രൂപയുടെ വസ്തുവകൾ സമ്പാദിച്ചു.

ബിജുമോനെതിരെ നിരവധി പരാതികൾ ഇതിന് മുമ്പും വിജിലൻസിന് ലഭിച്ചിരുന്നു. എറണാകുളം സ്പെഷ്യൽസെൽ എസ്.പി എ. മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ജോലിയിൽ പ്രവേശിച്ചത് മുതൽ ഇതുവരെ ലഭിക്കാവുന്ന ശമ്പളമടക്കമുള്ള വരവുകൾ വിലയിരുത്തി. ബിജുമോൻ 17 ശതമാനത്തോളം അധികം സ്വത്ത് സമ്പാദിച്ചെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽഏതെല്ലാം മാർഗത്തിലൂടെയാണ് കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസം സ്പെഷ്യൽസെൽ ഡെപ്യൂട്ടി സൂപ്രണ്ട് ബിജു വി. നായർ, ഇൻസ്‌പെക്ടർമാരായ ബിപിൻ പി. മാത്യു, എ.ജി. ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ ബിജുമോന്റെ എറണാകുളം കലൂരിലെ ഫ്ളാറ്റിലും കൊടുവള്ളിയിലെ വാടകവീട്ടിലും കാവാലത്തെ തറവാട്ടുവീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 66 രേഖകൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചുവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എവിടെ? സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിൽ ഇഡിയുടെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. മലപ്പുറത്തെയും...

വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്

തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത്...

സ്വന്തം വീട്ടിൽ പോകണമെന്ന് പറഞ്ഞു; വെട്ടി തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ചാലക്കുടി: വെട്ടി തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് ഭാര്യയെ കൊല്ലാൻ ശ്രമിച്ച...

ഏറ്റുമാനൂരിൽ പെൺമക്കളുമായി ജീവനൊടുക്കിയ അമ്മയുടെ നിർണായക ശബ്ദസന്ദേശം പുറത്ത്

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യയിൽ നിർണായക തെളിവ് പുറത്ത്. മരിച്ച...

അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങൾ… തല പുറത്തിടാനല്ല സൺറൂഫ്; എം.വി.ഡി വീഡിയോ വൈറൽ

ഏറ്റവും ജനകീയമായ കാർ ഫീച്ചർ ഏതെന്നു മലയാളിയോട് ചോദിച്ചാൽ ഒരുപക്ഷേ സൺറൂഫ്...

Related Articles

Popular Categories

spot_imgspot_img