ആ സമയത്ത് ബോബനും മോളിയും വരച്ചത് ടോംസ് അല്ലായിരുന്നു; മനോരമ മറച്ചുവെച്ച ആ സത്യം വെളിപ്പെടുത്തി മുൻ എഡിറ്റോറിയൽ ഡയറക്ടർ…കലാകൗമുദിക്കുള്ള പണിയായി മാറുകയായിരുന്നു…

നാലു പതിറ്റാണ്ടോളമായി തുറന്നുപറയാതെ മനോരമ കാത്തുസൂക്ഷിച്ച ആ രഹസ്യത്തിൻ്റെ മൂടി തുറന്നിരിക്കുന്നു. മനോരമ ആഴ്ചപചതിപ്പിലെ വിഖ്യാതമായ ബോബനും മോളിയും വരച്ചിരുന്ന ടോംസ് മനോരമ വിട്ട് കലാകൗമുദിയിലേക്ക് മാറിയ ശേഷവും മറ്റ് ചില ആർട്ടിസ്റ്റുകളെ ഉപയോ​ഗിച്ച് വരപ്പിച്ചിരുന്നു എന്നാണ് ദീർഘകാലം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് തുറന്നുപറയുന്നത്. പ്രശസ്തനായ കാർട്ടൂണിസ്റ്റിന് പകരം വ്യാജന്മാരെ വച്ച് വരപ്പിച്ചു എന്നാണ് കുറ്റസമ്മതം. ഇതാദ്യമായാണ് മലയാള മനോരമ കുടുംബത്തിൽ നിന്ന് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോമസ് ജേക്കബ് എഴുതുന്ന കാർട്ടൂണിൻ്റെ കഥ എന്ന പരമ്പരയിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. “മനോരമയിൽ പത്രപ്രവർത്തകർ റിട്ടയർ ചെയ്യേണ്ട 58 വയസ് കഴിഞ്ഞ് കുറെയേറെ വർഷങ്ങൾ കൂടി സർവീസ് നീട്ടിക്കിട്ടിയ ടോംസ് അതുവരെ മനോരമ ആഴ്ചപ്പതിപ്പിൽ ബോബനും മോളിയും വരച്ചിരുന്നു. അതിനുശേഷം ടോംസും മനോരമയും രണ്ടു വഴിക്കായെന്നും തുടർന്നും മനോരമ വേറെ ആർട്ടിസ്റ്റുകളെ കൊണ്ട് ബോബനും മോളിയും വരപ്പിച്ചു പ്രസിദ്ധീകരിച്ചിരുന്നെന്നുമാണ് വെളിപ്പെടുത്തൽ. ടോംസാകട്ടെ കലാകൗമുദി വാരികയിലേക്ക് ബോബനെയും മോളിയെയും പറിച്ചുനടുകയായിരുന്നു. അവരാകട്ടെ ബോബനും മോളിയും പ്രസിദ്ധീകരിക്കാനായി മാത്രം ഒരു കാർട്ടൂൺ മാസിക തുടങ്ങുകയും ചെയ്തു. അങ്ങനെ അവകാശത്തർക്കം കോടതിയിലെത്തി. മനോരമയിലെ ഒരു ടീം ആശയങ്ങൾ നൽകി വരപ്പിച്ചിരുന്നതാണ് ബോബനും മോളിയുമെന്നാണ് മനോരമ വാദിച്ചത്.”

എന്നാൽ മനോരമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധി. പക്ഷേ ബോബനും മോളിയും സ്വന്തം പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കാനുള്ള അവകാശം ടോംസിന് വിട്ടുകൊടുത്തുകൊണ്ട് പിറ്റേ ദിവസം തന്നെ മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു പ്രസ്താവനയിറക്കുകയായിരുന്നു. മനോരമ വാരികയിൽ നിന്ന് ബോബനും മോളിയും അതോടെ ഒഴിവാക്കുകയും ചെയ്തു. താൻ മനോരമയ്ക്കു വേണ്ടിയല്ല കേസ് നടത്തിയതെന്നും ഒരു കഥാപാത്രത്തെ വളർത്തി വലുതാക്കുമ്പോൾ പത്രങ്ങൾക്ക് അതിന്മേലുള്ള അവകാശം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യൻ പത്രങ്ങൾക്കെല്ലാം വേണ്ടിയാണ് പൊരുതിയതെന്നും ചീഫ് എഡിറ്റർ കെ എം മാത്യു അതിനെക്കുറിച്ച് പറഞ്ഞു. കോടതി വിധി വന്നതോടെ കലാകൗമുദിക്കും ബോബനും മോളിയും ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. പിന്നെ ടോംസിൻ്റെ മാസികയിൽ മാത്രമായി ബോബനും മോളിയും ഒതുങ്ങി” -ഇക്കാര്യങ്ങളാണ് തോമസ് ജേക്കബ് ഇപ്പോൾ തുറന്നുപറയുന്നത്.

1987 നവംബർ മുതലാണ് കലാകൗമുദിയിൽ ടോംസിൻ്റ ബോബനും മോളിയും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. മനോരമയുടെ വ്യാജ നിർമ്മിതിയെപറ്റി അറിയാവുന്നത് കൊണ്ട് കലാകൗമുദി മാനേജ്മെൻ്റ് ‘ടോംസിൻ്റെ ബോബനും മോളിയും’ എന്നുതന്നെ പേരിട്ടാണ് അച്ചടി തുടങ്ങിയത്. കോട്ടയം സബ് കോടതിയിൽ നിന്ന് മനോരമയ്ക്ക് ലഭിച്ച അനുകൂല വിധിക്ക് പിന്നാലെയാണ് കാർട്ടൂണിസ്റ്റിന് തൻ്റെ കഥാപാത്രത്തെ മാത്യു ഇഷ്ടദാനം നൽകിയത്.

അതോടെ ഇത് കലാകൗമുദിക്കുള്ള പണിയായി മാറുകയായിരുന്നു. മനോരമക്കാണ് അവകാശമെന്ന് വന്നതോടെ അവർ പ്രസിദ്ധീകരണം നിർത്തി. അതിനുശേഷം ടോംസിൻ്റെ സ്വന്തം പ്രസിദ്ധീകരണമായി ബോബനും മോളിയും മാറുകയായിരുന്നു. ഏതായാലും എസ് ജയചന്ദ്രൻ നായർ എന്ന പത്രാധിപർ കലാകൗമുദിക്ക് ഉണ്ടായിരുന്നത് കൊണ്ട് ടോംസ് എന്ന മഹാനായ കാർട്ടൂണിസ്റ്റിന് ഒരിക്കലും മഴയത്ത് നിൽക്കേണ്ടി വന്നില്ല.

പകർപ്പാവകാശത്തെച്ചൊല്ലി പത്രസ്ഥാപനവും കാർട്ടൂണിസ്റ്റും തമ്മിൽ നടന്ന നിയമ പോരാട്ടമെന്ന നിലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചതായിരുന്നു മനോരമയും ടോംസും തമ്മിലുള്ള കേസ്. അന്നും തുറന്നുപറയാത്ത രഹസ്യം ഇപ്പോൾ പുറത്തുവിട്ടത്, ദീർഘകാലം മനോരമ എഡിറ്റോറിയൽ തലവനായിരുന്ന തോമസ് ജേക്കബിൻ്റെ വൈകിയുള്ള കുമ്പസാരം കൂടിയായി ഇതിനെ കണക്കാക്കാം. നിർമ്മലനും സാധുവുമായ ഒരു കലാകാരനോട് ചെയ്തതിനുള്ള പശ്ചാത്താപമാണ് കാർട്ടൂണിസ്റ്റ് കൂടിയായ തോമസ് ജേക്കബ് ഇപ്പോൾ പ്രകടിപ്പിച്ചതെന്ന് കരുതാം.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img