പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന്

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കുടുംബം പറയുന്നയാളെ സ്ഥാനാര്‍ഥിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. മകനോ മകളോ, ആരായിരിക്കും സ്ഥാനാര്‍ഥി എന്ന ചോദ്യത്തിനു അത് കുടുംബം തീരുമാനിക്കുമെന്നായിരുന്നു സുധാകരന്റെ മറുപടി.

”വിഷയത്തില്‍ ആദ്യം ചര്‍ച്ച നടക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. സ്ഥാനാര്‍ഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിര്‍ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാര്‍ഥിയുണ്ടാകില്ല.”- കെ.സുധാകരന്‍ വ്യക്തമാക്കി.

പുതുപ്പള്ളി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത്തരം പോസ്റ്റുകള്‍ ശരിയല്ലെന്നും വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

കരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കാൽതെറ്റി വീണത് കിണറ്റിലേക്ക്; ഓടിയെത്തിയ ഭാര്യ കയറിൽ തൂങ്ങിയിറങ്ങി ! രക്ഷപെടൽ

കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. എറണാകുളം...

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Related Articles

Popular Categories

spot_imgspot_img