പോര്‍വിളികളുമായി വിദ്യാർഥികൾ വീണ്ടും: വൈക്കത്ത് വിദ്യാര്‍ഥികള്‍ റോഡിൽ തമ്മിലടിച്ചു

വൈക്കത്തെ സ്‌കൂളിലെ ഹൈസ്കൂൾ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വീഡിയോ പുറത്ത്. 10-ാം ക്ലാസിന്റെ പ്രീ മോഡല്‍ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി വൈക്കം നഗരസഭയുടെ കീഴിലുള്ള ടൗണ്‍ ഹാളിനു സമീപത്തുവെച്ച് പോര്‍വിളികളുമായി പത്താം ക്ലാസിലെ രണ്ട് ഡിവിഷനിലെ വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കിയത്.

സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം. വിദ്യാര്‍ഥികളില്‍ ഒരാളുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനെക്കുറിച്ച് പരാതി ഒന്നും ലഭിച്ചില്ലെന്ന് വൈക്കം പോലീസ് അറിയിച്ചു.

പരീക്ഷക്ക് പോയപ്പോൾ തുറിച്ചു നോക്കി; പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ മർദ്ദനം; 3 സഹപാഠികൾക്കെതിരെ കേസ്

കാട്ടാക്കട(തിരുവനന്തപുരം) ∙ പരീക്ഷാ ഹാളിനു മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി തുറിച്ച്നോക്കിയെന്ന് ആരോപിച്ച് ബിബിഎ വിദ്യാർഥികൾക്ക് സഹപാഠികളുടെ ക്രൂരമർദനം.

കട്ടയ്ക്കോട് വിഗ്യാൻ കോളജിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ ബിബിഎ രണ്ടാം വർഷ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്.ദേവ്(21) നെയാണ് അക്രമിച്ചത്.

ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തതായും ഇവരെ സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ പറഞ്ഞു.

പരീക്ഷാ ഹാളിന് മുന്നിലൂടെ പോയപ്പോൾ രൂ‌ക്ഷമായി നോക്കിയെന്ന് ആരോപിച്ചാണ്,മൂവർ സംഘം പരീക്ഷ കഴിഞ്ഞിറങ്ങിയ ക്രിസ്റ്റോയെ ക്ലാസ് മുറിയിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഇതേ സംഘം 3 മാസം മുൻപ് വട്ടപ്പാറ സ്വദേശിയായ വിദ്യാർഥിയെയും ആക്രമിച്ചിരുന്നു. അന്ന് ഇവർക്കെതിരെ നടപടി എടുത്തില്ലെന്നും പകരം മർദനമേറ്റ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്നും ആരോപണം നിലനിൽകെയാണ് പുതിയ സംഭവം.

മർദനമേറ്റ ക്രിസ്റ്റോയും മർദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇവർ തമ്മിലുള്ള പ്രശ്നമെന്തെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ക്രിസ്റ്റോയുടെ ചുണ്ടിന്റെ തൊലി പൊട്ടി. ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞെങ്കിലും രക്ഷിതാവ് വന്ന ശേഷം പ്രശ്നം വഷളായെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

ക്രിസ്റ്റോ പരാതി നൽകിയത് 5.55ന് ആയിരുന്നെന്നും അധ്യാപകർ പോയതിനാൽ ഇന്നലെ കൗൺസിൽ ചേർന്നാണ് 3 പേരെ സസ്പെൻഡ് ചെയ്തതെന്നും കോളജ് അധികൃതർ പറഞ്ഞു.

3 മാസം മുൻപ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തമ്മിലടിക്കിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദനമേറ്റതെന്നും അന്ന് രക്ഷിതാക്കൾ എത്തി പരസ്പരം പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.



spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img