web analytics

ക്രൂരപീഡനമായി മാറുന്ന റാഗിംഗ്; ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി; പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു

കൊച്ചി: ക്രൂരപീഡനമായി മാറുന്ന റാഗിംഗിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി. റാഗിംഗ് കേസുകൾ കേൾക്കാൻ മാത്രം പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു.

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സർവകലാശാലാ റാഗിംഗ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം മാർച്ച് 31നകം തീർക്കണമെന്ന് കർശന നിർദ്ദേശവും നൽകി.

വ്യത്യസ്ത ഡിവിഷൻ ബെഞ്ചുകളുടേയാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് സി. ജയചന്ദനും ഉൾപ്പെട്ട ബെഞ്ചാണ് ഇനി മുതൽ റാഗിംഗ് കേസുകൾ കേൾക്കുക.

ആദ്യ സിറ്റിംഗിൽ ഇന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) പൊതുതാത്പര്യ ഹർജി ബെഞ്ച് പരിഗണിക്കും. റാഗിംഗ് വിരുദ്ധ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ, സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് ആവശ്യം.

കെൽസയുടെ ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചിലാണ് എത്തിയത്. കോട്ടയം ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയെ സീനിയേഴസ് കോമ്പസുകൊണ്ട് ശരീരമാകെ വരഞ്ഞ് ലോഷനൊഴിച്ചത് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

ഇതേതുടർന്ന്, റാഗിംഗ് കേസുകളുടെ ഗൗരവം കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. സിദ്ധാർത്ഥ് കേസിൽ തുടർപഠന സ്റ്റേ തുടരും 17 വിദ്യാർത്ഥികൾക്കെതിരെയാണ് റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് നിലവിൽ അന്വേഷണം നടത്തുന്നത്.

ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നലെ അന്വേഷണ പുരോഗതി ആരാഞ്ഞിരുന്നു.

മേയ് 19ന് അന്വേഷണം പൂർത്തിയാകുമെന്ന മറുപടി തള്ളിയാണ് മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്. ഹർജി ഏപ്രിൽ ഒമ്പതിലേക്ക് മാറ്റി.

പ്രതികൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ അമ്മ ഷീബ നൽകിയ അപ്പീലാണ് ഇപ്പോൾ പരിഗണിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img