കോഴിക്കോട്: മുഹമ്മദ് ഷഹബാസ് കൊലപാതക്കേസിലെ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റാൻ പൊലീസ്. ഇത് സംബന്ധിച്ച് പരീക്ഷ പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പൊലീസ് കത്ത് നൽകി. പ്രതികൾ കഴിയുന്ന ജുവനൈൽ ജസ്റ്റിസ് ഹോമിൽ പരീക്ഷ നടത്തണമെന്നാണ് പോലീസിന്റെ ആവശ്യം.
സ്കൂളിൽ പ്രതികൾ പരീക്ഷ എഴുതുന്നത് പ്രശ്നങ്ങൾക്ക് സാധ്യത എന്ന് പോലീസ് പറയുന്നു. നിലവില്‍ വിദ്യാര്‍ഥികള്‍ വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കഴിയുന്നത്. പ്രതികളെ സ്കൂളിലെത്തിച്ചു പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു.