web analytics

ഭർതൃമതിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോടതി; പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: ഭർതൃമതിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. പൊലീസ് ഉദ്യോ​ഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

ഒരു വിവാഹ ബന്ധത്തിൽ തുടരുന്ന സ്ത്രീക്കു മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തനിക്കെതിരെ നൽകിയ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി.ശ്രീരാജ് ആണ് ​ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീരാജ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീരാജിനെതിരായ കേസ് തൃശൂർ പ്രത്യേക കോടതിയുടെ പരിഗണനയിലായിരുന്നു.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ഭർതൃമതിയായ യുവതിയുടെ പരാതി. എന്നാൽ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണു വിവാഹ വാഗ്ദാനം നൽകിയതെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. യുവതി വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോഴാണ് ബന്ധത്തിൽ നിന്നും പിന്മാറിയതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

വിവാഹവാഗ്ദാനം നൽകിയെന്നു പറയുന്ന സമയത്തു തന്നെ പരാതിക്കാരി മുൻപുള്ള വിവാഹ ബന്ധത്തിൽ തുടരുകയായിരുന്നു. ആരോപണങ്ങൾ വ്യാജമാണ്. ആൾമാറാട്ടം നടത്തി മറ്റു പലരിൽനിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്നു സർക്കാരും അറിയിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല കൊച്ചി: കൊലപാതകവും കഞ്ചാവ്...

രാവിലെ കട തുറക്കാനെത്തിയപ്പോൾ അനക്കം: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി:

നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി: തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ല...

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക്...

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ ന്യൂഡൽഹി: രാജ്യം ഇന്ന്...

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന കോഴിക്കോട്: നാഗർകോവിൽ–മംഗളൂരു–നാഗർകോവിൽ അമൃത്‌ഭാരത്...

Related Articles

Popular Categories

spot_imgspot_img