5 കോടി രൂപയുടെ സ്കോളർഷിപ്പ്, അതും യുഎസ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വന്തമാക്കി മലപ്പുറം സ്വദേശി

മലപ്പുറം: മലപ്പുറം പത്തിരിയാൽ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പനാണ് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളർഷിപ് സ്വന്തമാക്കിയത്. ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് സ്കോളർഷിപ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഗവേഷണ പഠനത്തിനാണ് സ്‌കോളർഷിപ് ലഭിച്ചത്. പ്രൊഫസർ റികാർഡോ ഹിനാവോയുടെ കീഴിൽ അഡ്വാൻസിങ് എത്തിക്കൽ ആൻഡ് ഇക്യുറ്റബിൾ മെഷീൻ ലേർണിങ് എന്ന വിഷയത്തിലാണ് ഗവേഷണം.

നിലവിൽ ഐ.ഐ.ടി ഖൊരഗ്പൂറിലെ അഞ്ചാം വർഷ വിദ്യാർഥിയായ ഫായിസ് യു.കെ.ജി മുതൽ പത്താം ക്ലാസ്സ് വരെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലും തുടർന്ന് ഹയർ സെക്കന്ററി ക്ലാസുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലുമാണ് പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ജയിച്ച വർഷം തന്നെ ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ഐഐടിയിൽ പ്രവേശനം നേടുകയും ചെയ്തു.

2023ൽ കനേഡിയൻ സർക്കാരിന്റെ കീഴിലുള്ള മിറ്റാക്‌സ് ഗ്ലോബലിങ്ക് ഇന്റർനാഷനൽ സ്‌കോളർഷിപ് നേടി കാനഡയിലെ ക്യുൻസ് സർവകലാശാലയിലും, 2024 ൽ സൗദി ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും ഗവേഷണ ഇന്റേൺഷിപ്പും നേടിയ ഫായിസ് ഇതിനോടകം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിൽ റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത് കൂടാതെ ഈ വർഷത്തെ ഇന്ത്യാ എ.ഐ ഫെലോഷിപ്പ് അവാർഡും ഫായിസ് നേടിയിട്ടുണ്ട്. സൗദിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ യൂസുഫ് പരപ്പന്റെയും ഹസീനയുടെയും മകനാണ് ഫായിസ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം ന്യൂഡൽഹി: യുപിഐ വഴി...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത്...

Related Articles

Popular Categories

spot_imgspot_img