കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം തിരികെ നൽകണമെന്ന് ഇഡി. എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടിയതായി ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇഡി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പണം ബാങ്കിലേയ്ക്ക് കൈമാറിലേയ്ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല. കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാം. കോടതിയുടെ മേല്‍നോട്ടത്തിലാകും ഈ പണം തിരികെ നല്‍കുക.

ഇതുവരെ തട്ടിപ്പിന് ഇരയായ അഞ്ച് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇഡിയെ സമീപിച്ചിട്ടുണ്ടെന്നും കേസിലെ രണ്ടാമത്തെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് ഇഡി നേരിട്ട് മടക്കികൊടുക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

തലസ്ഥാനത്ത് നടന്നത് അതിക്രൂര കൊലപാതകം; അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്...

വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക്...

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് കാലിന് ​ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ...

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

Other news

അടിച്ചു പൂസായി വാഹനം ഓടിച്ചത് യുവ ഡോക്ടർ; ശ്രീറാമിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച വാഹനമിടിച്ച് ഡെലിവറി ബോയ്ക്ക്...

പറയാതെ പറഞ്ഞത് വിശ്വ പൗരനെ പറ്റി; ഗീവർഗീസ് മാർ കൂറിലോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

കോട്ടയം: കോൺ​ഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി...

ആളുമാറിയതെന്ന് സംശയം; ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ഉപദ്രവിച്ചു; ഒടുവിൽ തമിഴ്നാട് അതിർത്തിയിൽ ഇറക്കിവിട്ടു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ആക്രമിച്ചതായി പരാതി. ഓ​ട്ടോ ഇ​ല​ക്ട്രീ​ഷ​നാ​യ...

നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ്...

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

Related Articles

Popular Categories

spot_imgspot_img