മലപ്പുറം: കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്കും കുഞ്ഞിനും പരിക്ക്. നിലമ്പൂർ പോത്തുകല്ലിലാണ് സംഭവം. മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ രമണി ആനയെ കാണുകയായിരുന്നു. തുടർന്ന് ആന ശബ്ദമുണ്ടാക്കിയതിനു പിന്നാലെ ഭയന്നോടി. ഈ സമയത്താണ് വീണ് പരിക്കേറ്റത്.
സംഭവസമയത്ത് ഒരു വയസായ പേരക്കുട്ടിയും രമണിയുടെ കയ്യിലുണ്ടായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ കയ്യിനു പരിക്കേറ്റിട്ടുണ്ട്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരിക്കേറ്റത്.