വൈക്കത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. വൈക്കം ടി.വി.പുരം മൂത്തേടത്തുകാവ് പഴഞ്ഞിയില്‍ ശ്രീഹരി(25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ കാശിനാഥ് പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് വൈക്കം- മൂത്തേടത്തുകാവ് റോഡിലായിരുന്നു അപകടം. വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ ബൈക്കിന് തീപിടിക്കുകയായിരുന്നു.