വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 15 കാരൻ ഫലസ്തീനി ബാലന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി. 2023ൽ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ട കേസിലാണ് സൽബാനിയെ പ്രതിചേർത്തത്.
15കാരനായ മുഹമ്മദ് ബാസിൽ സൽബാനിയ എന്ന ബാലനാണ് ജറൂസലം ജില്ല കോടതി ശിക്ഷിച്ചത്. 13ാം വയസ്സിലാണ് മുഹമ്മദ് ബാസിൽ സൽബാനിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വർഷം തടവിലിട്ടാണ് കോടതി വിചാരണ പൂർത്തിയാക്കിയത്. കുട്ടിക്ക് 300,000 ഷെക്കൽ (72.31 ലക്ഷം ഇന്ത്യൻ രൂപ) പിഴയും കുട്ടിക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ബാസിൽ സൽബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രായേൽ തടവിലിട്ട ഫലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഫലസ്തീനിയൻ പ്രിസണർ സൊസൈറ്റി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.