മൂന്നാറിൽ എം.വി.ഡി.യുടെ പരിശോധന തടഞ്ഞ് ടാക്‌സി ഡ്രൈവർമാർ

മൂന്നാറിൽ മന്ത്രി ഗണേഷ്‌കുമാറിന്റെ നിർദേശ പ്രകാരം വാഹനപരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് ഒരുവിഭാഗം ഡ്രൈവർമാർ. ഡ്രൈവർമാരെ ദുരിതത്തിലാക്കുന്ന അനാവശ്യ പരിശോധനയാണ് നടത്തുന്നത് എന്നാരോപിച്ചാണ് എം.വി.ഡി.യുടെ വാഹനം തടഞ്ഞത്.

എന്നാൽ നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഇൻഷുറൻസ്, ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാത്ത വാഹനങ്ങൾക്കാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. കെ.എസ്.ആർ.ടി.സി.യുടെ ഡബിൾഡെക്കർ, ഉല്ലാസയാത്ര സർവീസുകൾക്കെതിരേ പ്രതിഷേധവുമായി പ്രദേശത്തെ ടാക്‌സി മാഫിയയും ഒരു വിഭാഗം ഡ്രൈവർമാരും രംഗത്ത് വന്നിരുന്നു.

ഇവർ മന്ത്രി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മന്ത്രി കർശന പരിശോധനയ്ക്ക് നിർദേശം നൽകിയത്. മൂന്നാറിലും പരിസരത്തും ടാക്‌സി മാഫിയയുടെ സ്വാധീനം അതിശക്തമാണ്. അമിത കൂലി ഈടാക്കുന്ന അവർ സഞ്ചാരികളെ ഉൾപ്പെടെ ആക്രമിക്കുന്നതും പതിവാണ്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ ബംഗളൂരു: കോടികളുടെ സ്വർണം കടത്തിയ...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല ന്യൂയോർക്ക്: ഇന്ത്യയുടെ വ്യാപാര നയം അമേരിക്കയ്ക്കെതിരെ “ഏകപക്ഷീയമായിരിക്കുന്നു”...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

Related Articles

Popular Categories

spot_imgspot_img