മദ്യപാനത്തിനിടെ തർക്കം; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു അറസ്റ്റിൽ; ഗുരുതര പരിക്കേറ്റ യുവാവ് വെന്റിലേറ്ററിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു പിടിയിൽ. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു(38) ആണ് ആക്രമണത്തിനിരയായത്. മുഖത്തും ശരീരത്തിലും ഗുട്ടരുതര പൊള്ളലാണ് സംഭവിച്ചത്. ആക്രമണത്തിൽ വർഗീസിന്റെ കാഴ്ച നഷ്ടപ്പെട്ടതായി സംശയിക്കുന്നു.

മാത്യുവിന്റെ അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വർഗീസാണ് (55)ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം രക്ഷപെട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. കൂലിപ്പണിക്കാരായ വർഗീസും അമ്മാവൻ ബിജുവും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു മങ്കട: കാർ നിർത്തി മിഠായി വാങ്ങാൻ...

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു....

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

Related Articles

Popular Categories

spot_imgspot_img