വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചെന്നൈ പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്. ഇയാളെ പിന്നീട് റെയിൽവേ പൊലീസിനു കൈമാറി.
രാത്രി ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി ബഹളം വെച്ചതോടെ ഇയാൾ കുടുങ്ങി.
ചെറുത്ത ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, പീഡനശ്രമം ഉപേക്ഷിച്ച ഇയാൾ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാൻ പ്രതി ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാർ കൂടി ഇടപെട്ട് പ്രതിയെ പിടികൂടി.