web analytics

തടവുകാർക്ക് ഫോൺ വിളിക്കാം ബി.എസ്.എൻ.എല്ലിലേക്ക് മാത്രം, അതും മൂന്ന് നമ്പറുകളിലേക്ക്; പുതിയ തീരുമാനത്തിന് കാരണം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മാർച്ച് ഒന്നു മുതൽ ജയിലിൽ നിന്ന് ബി.എസ്.എൻ.എൽ കണക്ഷനുള്ള നമ്പറിലേക്ക് മാത്രമേ വിളിക്കാൻ സാധിക്കൂ.

ഇതുസംബന്ധിച്ച പുതിയ നിർദ്ദേശം ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പുറത്തിറക്കി. തടവുകാർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കിൽ അവർക്ക് ബി.എസ്.എൻ.എൽ കണക്ഷൻ ഉണ്ടായിരിക്കണം എന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.

ചില തടവുകാർ ജയിലിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ചശേഷം കോൺഫറൻസ് കോളിലൂടെ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന് തടയിടാനാണിത്.

ബി.എസ്.എൻ.എല്ലിലും കോൺഫറൻസ് കോളുകൾ വിളിക്കാൻ കഴിയുമെങ്കിലും ഈ സംവിധാനം കട്ട് ചെയ്യാൻ കമ്പനിയുമായി ജയിൽ അധികൃതർ ധാരണയിലെത്തി. അലൻ എന്ന കമ്പനിയാണ് ജയിൽ വകുപ്പിന്റെ ടെലിഫോൺ സേവനങ്ങൾ നിലവിൽ കൈകാര്യം ചെയ്യുന്നത്.

സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ എല്ലാ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്.

എന്നാൽ മറ്റിടങ്ങളിൽ ഇതിന് സംവിധാനമില്ല. അതുകൊണ്ടാണ് മുഴുവൻ ജയിലിലും ഈ സംവിധാനം കൊണ്ടുവരുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

2021ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ഔദ്യോഗിക ഫോൺ ഉപയോഗിച്ച് ഹാഷീഷ് ഓയിൽ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഇത് കണ്ടെത്തിയതിനെ തുടർന്ന് പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉൾപ്പെടെ മൂന്ന് പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ സാധിക്കു.

ഇതിനായി ഈ നമ്പരുകൾ ചേർത്ത സ്മാർട്ട് കാർഡ് തടവുകാർക്ക് നൽകിയിട്ടുണ്ട്. ഈ നമ്പരുകൾ പരിശോധിച്ച് ജയിൽ അധികൃതരാണ് ഇത് രജിസ്റ്റർ ചെയ്തു നൽകുന്നത്. സ്മാർട്ട് കാർഡ് വഴി ഒരു മാസം 450 രൂപയ്ക്ക് വിളിക്കം.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല വെയിലത്ത് ദാഹിച്ച് വലഞ്ഞ് എത്തുന്നവർ...

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ് കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ രക്തക്കറ പുരണ്ട...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

Related Articles

Popular Categories

spot_imgspot_img