കേരളത്തിലെ മദ്യത്തിനെന്താ ഇത്ര ഡിമാൻ്റ്; ഗുട്ടൻസ് തേടി തമിഴ്നാട് എക്സൈസ് സംഘം; പക്ഷെ നിരാശരായി മടങ്ങി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു. അത് മാത്രമല്ല തമിഴ്‌നാട്ടുകാർ മദ്യം വാങ്ങാൻ കൂട്ടത്തോടെ കേരളത്തിലെത്തുകയും ചെയ്യുന്നു.

കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കിയിട്ടും ഉത്തരം കിട്ടാതായതോടെ തമിഴ്‌നാട് എക്‌സൈസ് നേരിട്ട് കേരളത്തിലെത്തി കച്ചവടത്തിന് പിന്നിലെ ഗുട്ടൻസ് കണ്ടെത്താനുള്ള ശ്രമമായി.

ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുളള എക്‌സൈസ് സംഘം കേരള അതിർത്തിയായ പാറശാലയിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയിലെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് തമിഴ്നാട് എക്‌സൈസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ മദ്യക്കടയിലെത്തിയതെന്നാണ് വിവരം.

കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡ്, വില എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അവർക്ക് അറിയേണ്ടി ഇരുന്നത്. ഇതിനെ പറ്റി എല്ലാം ജീവനക്കാരോട് ചോദിച്ചെങ്കിലും അവർ നൽകാൻ തയ്യാറായില്ല. ഹെഡ് ഓഫീസിൽ നിന്ന് നിർദ്ദേശം ഉണ്ടെങ്കിലേ വിവരങ്ങൾ കൈമാറാൻ കഴിയൂ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

ജീവനക്കാരിൽ നിന്ന് വിവരങ്ങൾ കിട്ടില്ലെന്ന് മനസ്സിലായതോടെ തങ്ങളുടെ നാട്ടിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി തമിഴ്‌നാട് സംഘത്തിന്റെ ശ്രമം.

കേരളത്തിൽ രാവിലെ പത്തുമണിമുതൽ മദ്യം കിട്ടും. എന്നാൽ തമിഴ്‌നാട്ടിൽ മദ്യം കിട്ടാൻ പന്ത്രണ്ടുമണിയാവണം. ഇത് വില്പന കുറയാൻ ഒരു കാരണമെന്നാണ് തമിഴ്‌നാട്ടുകാരായ മദ്യപ്രേമികൾ പറഞ്ഞത്. വില്പനശാലയ്ക്കുമുന്നിൽ സ്ഥാപിച്ചിരുന്ന വിലനിലവാര ബോർഡുകളുടെ പട്ടികയുടെ ഫോട്ടോയും പകർത്തിയാണ് തമിഴ്‌നാട് സംഘം മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന...

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ ആലപ്പുഴ: ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു...

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ് മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന്...

യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ...

സൂംബ വിമർശനം; അധ്യാപകന് സസ്പെൻഷൻ

സൂംബ വിമർശനം; അധ്യാപകന് സസ്പെൻഷൻ പാലക്കാട്: സ്‌കൂളുകളിൽ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്...

വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ ‘വിൽപ്പന: താമസിക്കാൻ ആളെത്തിയതോടെ…. കൊച്ചിയിൽ നടന്നത്….

കൊച്ചി: വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ 'വിൽപ്പന' നടത്തുന്ന സംഘത്തിലെ...

Related Articles

Popular Categories

spot_imgspot_img