ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനി ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജീവനക്കാർക്ക് മദ്യം നൽകാൻ തീരുമാനിച്ചതാണ് സംഭവം.വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം Trust Ring Co. Ltd. എന്ന കമ്പനി മദ്യവും വേണ്ടി വന്നാൽ ഹാങ് ഓവർ ലീവുകളും നൽകുന്നുണ്ടത്രെ.
പുതിയ ആളുകളെ കമ്പനിയിലേക്ക്ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. വലിയ വലിയ കമ്പനികളെല്ലാം മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് മിടുമിടുക്കരായ പുതിയ ജോലിക്കാരെ ആകർഷിക്കുന്നത്. എന്നാൽഡ എല്ലാവർക്കും വലിയ ശമ്പളമോ അനുകൂല്ല്യമോ നൽകാനാവാത്തതിനാൽ ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നത്രെ.
കമ്പനിയുടെ സിഇഒ തന്നെ ജീവനക്കാർക്ക്, പ്രത്യേകിച്ച് പുതുതായി എത്തുന്ന ജീവനക്കാർക്ക് മദ്യപാനത്തിന് കമ്പനി കൊടുക്കും. മൊത്തത്തിൽ ജോലി നടക്കുന്നതോടൊപ്പം തന്നെ ജീവനക്കാർക്കിടയിൽ സൗഹൃദാന്തരീക്ഷം വളർത്താൻ കൂടിയാണ് ഇത് ചെയ്യുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി എന്ന് വച്ചോ, അപ്പോഴാണ് ‘ഹാങോവർ ലീവി’ന്റെ വരവ്. ഇങ്ങനെ മദ്യപിച്ച് ജോലി ചെയ്യാനാവാതെ വരുന്ന ജീവനക്കാർക്കായി 2-3 മണിക്കൂർ ‘ഹാങോവർ ലീവും’ കമ്പനി അനുവദിന്നുണ്ട്.