web analytics

പ്രമുഖ മലയാളി വ്യവസായി കെ. മുഹമ്മദ്​ ഈസ അന്തരിച്ചു

ദോഹ: ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ കെ. മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്​ച പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇദ്ദേഹം ഖത്തറിലെ പ്രശസ്​തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ്​ ജനറൽ മാനേജറും ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡൻറും ആയിരുന്നു.

നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം ഫുട്​ബോൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 1976ൽ തൻെറ 19-ാം വയസ്സിലാണ് ഇദ്ദേഹം ഖത്തറിലെത്തിയത്. പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img