web analytics

ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിലേക്ക്…വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്

കൊച്ചി: സംസ്ഥാനത്ത് കള്ള് വ്യവസായത്തിൽ വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്. ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്.

കള്ളിന്റെ തനത് രുചി നിലനിറുത്തി, കൂടുതൽ പുളിക്കാതെയും ആൾക്കഹോൾ അനുപാതം മാറാതെയും ഒരു വർഷത്തിലേറെ ഇത് സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കാം എന്നതാണ് പ്രത്യേകത.

കളമശേരി കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്കോപ്ഫുൾ ബയോ റിസർച്ച് കുപ്പിയിലടച്ച കള്ള് അവതരിപ്പിച്ചിരുന്നു.

ബയോടെക്നോളജി പാർക്കിൽ ടോഡി ബോർഡ് ചെയർമാൻ യു.പി.ജോസഫ്, സി.ഇ.ഒ ജി.അനിൽകുമാർ തുടങ്ങി​യവർ ഇത് കണ്ടും രുചി​ച്ചും പരി​ശോധി​ച്ചിരുന്നു.

2000 ലിറ്റർ കള്ള് ദിവസവും ജൈവരീതിയിൽ സംസ്കരിക്കാനുള്ള ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവുവരുമെന്ന് ബയോ റിസർച്ച് സി.ഇ.ഒ ഡോ.മോഹൻകുമാർ അറിയിച്ചു. 25 ചെത്തുതൊഴിലാളികളും ആറ് ജീവനക്കാരും അടങ്ങുന്നതാകും യൂണിറ്റ്.

ബയോറിസർച്ച് ഡയറക്ടർ ഡോ.ശാലിനി ഭാസ്കർ, ടോഡി ബോർഡ് അംഗങ്ങളായ കിഷോർകുമാർ, ഡി.പി.മധു, എം.സി.പവിത്രൻ, എ.പ്രദീപ്, ഡോ.ഗീതാലക്ഷ്മി, എക്സൈസ് ജോ.കമ്മിഷണർ ജെ.താജുദീൻകുട്ടി എന്നിവരും സംഘത്തി​ലുണ്ടായി​രുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

‘മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല’

'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ...

Related Articles

Popular Categories

spot_imgspot_img