web analytics

ടൈം മാഗസിന്റെ കവർ പേജിൽ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ റെസല്യൂട്ട് ഡെസ്കിന് പിന്നിൽ മസ്ക് ഇരിക്കുന്ന ചിത്രം; പരിഹാസവുമായി ട്രംപ്

ടൈം മാഗസിന്റെ കവർ പേജിൽ ശതകോടീശ്വരനായ സംരംഭകനായ ഇലോൺ മസ്‌ക് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ചാവിഷയമാകുന്നു.

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ റെസല്യൂട്ട് ഡെസ്കിന് പിന്നിൽ മസ്ക് ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിൻ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ്രദ്ധേയമായ കവറുകൾ ഉൾപ്പെടുത്തിയതിന് ചരിത്രപരമായി അറിയപ്പെടുന്ന ടൈമിന്റെ പുതിയ പതിപ്പ്, ആഗോളതലത്തിൽ ചർച്ചയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫെഡറൽ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ചുമതലയുള്ള ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിനെ (DOGE) നയിക്കാൻ എലോൺ മസ്കിനെ നിയമിച്ചതോടെയാണ് പുറത്തിറങ്ങുന്നത്.

റിസല്യൂട്ട് ഡെസ്കിന് പിന്നിലിരിക്കുന്ന മസ്‌ക് മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് മാഗസിന്റെ കവറിനെ പരിഹസിക്കുകയാണ് ചെയ്തത്. മാഗസിൻ “ഇപ്പോഴും ബിസിനസ്സിലാണോ” എന്ന് ചോദിച്ച ട്രംപ്, മാസികയുടെ ഏറ്റവും പുതിയ ലക്കം താൻ കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ടു.

2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ടൈം മാസിക 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തന്നെ തിരഞ്ഞെടുത്തുവെന്ന് ട്രംപ് വീമ്പിളക്കിയിരുന്നു. ഈ സമയത്താണ് ടൈം മാഗസിന്റെ കവറിൽ ട്രംപിനെതിരെയുള്ള വിമർശനം ചർച്ചയാവുന്നത്.

2016-ൽ യുഎസ് വോട്ടെടുപ്പിൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയപ്പോഴാണ് ട്രംപ് ആദ്യമായി ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ ആയത്.

വിവാദമായ കവറിൽ, റെസല്യൂട്ട് ഡെസ്കിന് പിന്നിൽ, പ്രസിഡന്റിന്റെ ഡെസ്കിനും അമേരിക്കൻ, പ്രസിഡന്റിന്റെ പതാകകൾക്കും ഇടയിൽ കയ്യിൽ കാപ്പിയുമായി ഇരിക്കുന്ന എലോൺ മസ്‌കിനെയാണ് ടൈം ചിത്രീകരിച്ചിരിക്കുന്നത്.

കവറിന് ചുവന്ന പശ്ചാത്തലവുമുണ്ട്. ടൈം മാഗസിന്റെ കവറിനൊപ്പം സൈമൺ ഷുസ്റ്ററും ബ്രയാൻ ബെന്നറ്റും എഴുതിയ ഒരു ലേഖനവും മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

Related Articles

Popular Categories

spot_imgspot_img