കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. വീടിന്റെ പരിസരത്ത് പുലിയെ കണ്ടെന്നും അഞ്ച് വളർത്തു നായ്ക്കളെ അക്രമിച്ചെന്നും പരിസര വാസികൾ പറയുന്നു. എന്നാൽ വനംവകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.(Tiger scare in Kottayam too; five pet dogs attacked)
കോട്ടയം മുണ്ടക്കയം പശ്ചിമ 10-ാം വാർഡിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. സുബ്രഹ്മണ്യൻ, ബാബു, ഷാരോൺ, അനീഷ് എന്നിവരുടെ നായ്ക്കളെ ആണ് ആക്രമിച്ചത്. ബഹളം വെച്ചതോടെയാണ് പുലി പിൻവാങ്ങിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ ആർആർ ടീം മേഖലയിൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു.