യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 2023ലെ കണക്ക് അനുസരിച്ച് 10,473 പേരാണ് അമിതമായ മദ്യപാനത്തിന്റെ പേരിൽ മരണത്തെ പുൽകിയത്. 2022ൽ ഇത് 10,048 പേരായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മദ്യപാനം മൂലം നേരിട്ടുള്ള പ്രശ്നങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണമാണിത്. മദ്യപനത്തെ തുടർന്നുണ്ടാകുന്ന ഹൃദയ തകരാറുകൾ, ക്യാൻസർ മറ്റ് അനുബന്ധ അസുഖങ്ങൾ എന്നിവ മൂലമുള്ള മരണം ഈ കണക്കിൽ ഉൾപ്പെടുന്നില്ല. അത്തരം മരണങ്ങളുടെ വ്യക്തമായ കണക്ക് ഇല്ലാത്തതും ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

2020 കൊറോണ മൂലം ലോകമെങ്ങും ലോക്ക് ഡൗൺ ആയപ്പോൾ ആളുകളിലെ മദ്യപാനം ക്രമാതീതമായി വർദ്ധിച്ചു. ഈയൊരു കാലഘട്ടം തന്നെയാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായവും അതുതന്നെ. ആഴ്ചയിൽ 14 യൂണിറ്റ് എന്ന മദ്യപാനത്തിലെ നിബന്ധന മറികടന്ന് അമിതമായി മദ്യപിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നതായി ചാരിറ്റി ആൽക്കഹോൾ ചേഞ്ച്‌ യുകെയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിലകുറഞ്ഞ മദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യത്തിനും, മദ്യപാനത്തിന്റെ ശക്തമായ പ്രചാരണങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ആവശ്യം. മിനിമം യൂണിറ്റ് പ്രൈസ് പോലുള്ള നടപടികൾ മദ്യപാനം കുറയ്ക്കും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

ചുരുളികൊമ്പനെ മയക്കുവെടി വെക്കും

ചുരുളികൊമ്പനെ മയക്കുവെടി വെക്കും പാലക്കാട്: ആദ്യഘട്ട ചികിത്സ വിഫലമായതോടെ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ...

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ ബംഗളൂരു: കോടികളുടെ സ്വർണം കടത്തിയ...

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

Related Articles

Popular Categories

spot_imgspot_img