തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരംഭിച്ചു. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം തുടങ്ങിയത്. കേരളം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു.(Kerala budget 2025 updates)
ക്ഷേമ പെന്‍ഷന്‍ വര്‍ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന നേരിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ക്ഷേമപദ്ധതികള്‍ ഏതു നിലയില്‍ കൊണ്ടുപോകണമെന്നതിലും വികസനത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാകും ഈ ബജറ്റ് എന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കാതെ, അതേസമയം എല്ലാ വിഭാഗങ്ങളെയും ആശ്ലേഷം ചെയ്യുന്ന തന്ത്രമായിരിക്കും ബജറ്റില്‍ സ്വീകരിക്കുകയെന്നാണ് വിവരം.