അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി.

ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷ​ബ്‌​ന ബി. ​ക​മാ​ല്‍, ജ്യോ​തി ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് മേലുദ്യോഗസ്ഥർ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര അ​സി.​ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നു കൊ​ച്ചി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ശ്വ​തി ജി​ജി​യാ​ണ് ഇവർക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ജ​നു​വ​രി 14ന് ​കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര കോ​ണ്‍​ക്ലേ​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ഇ​രു​വ​രും ഡ്യൂ​ട്ടി​യി​ല്‍ ശ്ര​ദ്ധി​ക്കാ​തെ കു​ശ​ലാ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ത്തു​വെ​ന്നാണ് ആക്ഷേം.

ഷ​ബ്‌​ന​യ്ക്ക് എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ള്‍ ഡ്യൂ​ട്ടി​യും ജ്യോ​തി​ക്ക് കോ​മ്പൗ​ണ്ടി​ലെ മ​ഫ്തി ഡ്യൂ​ട്ടി​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രും ഏ​ല്‍​പ്പി​ച്ചി​രു​ന്ന ഡ്യൂ​ട്ടി​യു​ടെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ള്ളാ​തെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടു​മു​ട്ടു​മ്പോ​ഴു​ള്ള സാ​ധാ​ര​ണ കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​വ​രു​ന്ന​തി​ല​ധി​കം സ​മ​യം അവിടെ നിന്ന് സം​സാ​രി​ച്ചു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​ റിപ്പോർട്ട് നൽകിയത്. തു​ട​ര്‍​ന്ന് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഡ്യൂ​ട്ടി​ക്ക് യാ​തൊ​രു പ്ര​ധാ​ന്യ​വും കൊ​ടു​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​സാ​രി​ച്ച​തെ​ന്നാ​ണ് സ്പെപെഷൽ ബ്രാഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ഇ​രു​വ​രു​ടെ​യും ഈ പ്ര​വൃ​ത്തി ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും കൃ​ത്യ​വി​ലോ​പ​വും അ​ജാ​ഗ്ര​ത​യു​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കൊ​ച്ചി മെ​ട്രോ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​റെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യ്ക്ക​കം കു​റ്റാ​രോ​പ​ണ മെ​മ്മോ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ര​ണ്ട് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് വാ​ക്കാ​ലു​ള്ള ഉ​ത്ത​ര​വുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

Related Articles

Popular Categories

spot_imgspot_img