തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യർത്ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. 8-year-old girl dies after falling tree branch
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൻ്റെ കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.