വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അയ്യപ്പൻകോവിൽ പരപ്പിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനം തടയുകയും ചെയ്തു. Youth Congress workers showed black flags to A.K. Saseendran
റവന്യു ഭൂമി ഉൾപ്പെടെ ജില്ലയിലെ ഭൂമി ഏറ്റെടുത്ത് വനമാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധിച്ചതെന്ന് പ്രവർത്തകൾ പറഞ്ഞു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.