പെരുമ്പാവൂർ : പെരുമ്പാവൂർ രാജഗിരി വിശ്വജ്യോതികോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. കോട്ടയം പാറാമ്പുഴ പടിഞ്ഞാറെ തോട്ടക്കാട്ട് വീട്ടിൽ അനീറ്റ ബിനോയിയാണ് ( 21)മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്. അനീറ്റയുടെ കൈയ്യിൽ മുറിവേറ്റ പാട്ടുണ്ട്. ഇന്ന് രാവിലെ ഹോസ്റ്റലിൻ്റെ ഒന്നാം നിലയിലാണ് സഹപാഠിയായ വിദ്യാർത്ഥിനി അനീറ്റയുടെ മൃതദേഹം കണ്ടത്.
അച്ചനമ്മമാരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു കത്തും കിട്ടിയിട്ടുണ്ട്. മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥിനിയായ അനീറ്റ വീട്ടിൽ നിന്ന് ബന്ധുക്കളുടെ വീട്ടിൽ പോയ ശേഷമാണ് ഞായർ രാത്രി ഹോസ്റ്റലിൽ തിരിച്ച്എത്തിയത്.
ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിച്ചിരുന്ന അനീറ്റയെ പുറത്തേക്ക് കാണാതായതോടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന സഹപാഠി അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലന്നും കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോകുന്നതിൽ നിന്ന് അച്ഛനും അമ്മയും വിലക്കിയിരുന്നതായും വിവരമുണ്ട്. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു