web analytics

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ. ചങ്ങരോത്ത് തെക്കേടത്ത് കടവിന് സമീപം പുറവൂരിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിക്കുന്നതിനിടയിൽ പേരാമ്പ്ര മുതുവണ്ണാച്ച തൊട്ടാർമയങ്ങിയിൽ അമ്മത് ഹാജി(60)യാണ് അപകടത്തിൽപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ, അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ച കടിയങ്ങാട് നാഗത്ത് സ്വദേശി കെഡി റിജേഷ്, നാട്ടുകാരായ മലയിൽ മുനീർ, നാഗത്ത് റിയാസ് എന്നിവർ ചേർന്ന് അമ്മതിനെ കവുങ്ങിനോട് ചേർത്ത് കെട്ടി.

അൽപസമയത്തിനകം എത്തിച്ചേർന്ന പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, പിസി പ്രേമൻ, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത്, ജിബി സനൽരാജ്, വി വിനീത്, പിപി രജീഷ്, ആർ ജിനേഷ്, എസ്എസ് ഹൃതിൻ തുടങ്ങിയർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

Related Articles

Popular Categories

spot_imgspot_img