മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി
കൊച്ചി: ബലാത്സംഗ കേസില്‍ മുകേഷ് എംഎല്‍എക്കെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.(Rape case; charge sheet was filed against Mukesh)
പരാതിക്കാരിയും മുകേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി കുറ്റപത്രത്തിൽ വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്.
താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആലുവ സ്വദേശിയുടെ പരാതി. സംഭവത്തിൽ മരട് പൊലീസാണ് കേസെടുത്തത്.