16 കാരിയായ യുകെ മലയാളി പെൺകുട്ടിയുടെ മരണത്തിനു പിന്നിലെ ഉത്തരവാദികൾ ആര് ? കോടതി നടത്തിയ വിചാരണയില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ…..! പോരാട്ടത്തിൽ വിജയം കണ്ട് കുടുംബം

2020 ജൂലൈ 13 നാണ് യുകെ മലയാളികൾക്ക് ഏറെ ദുഃഖം നൽകി 16 കാരിയായ എവിലിൻ ചാക്കോ മരണത്തെ പുൽകിയത്‌. ഫാൻവർത്തിലെ സ്വന്തം വീട്ടിൽ പാരസെറ്റമോൾ അമിതമായി കഴിച്ചതിനെ തുടർന്ന് എവിലിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് 2020 ജൂലൈ ഒന്നിനാണ്. Who is responsible for the death of a 16-year-old Malayali girl?

റോയൽ വോൾട്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എവിലിൻ ഉച്ചയ്ക്ക് 1.49 ഹോസ്പിറ്റൽ വാർഡിൽ നിന്നും പുറത്തു കടക്കുകയും മൂന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് എവിലിൻ ചാക്കോയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എവിലിനെ കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്ന മുതിർന്നവർക്കായുള്ള C2 എന്ന കോംപ്ലക്സ് കെയർ വാർഡിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കുട്ടി ഡിസ്ചാർജ് ചെയ്യുന്നതിന്റെയും തുടർ ചികിത്സയുടെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച ചെയ്തതിന് ശേഷം രണ്ടുമണിക്കൂറിനകം ആശുപത്രി പരിസരത്തുള്ള മരക്കൂട്ടം നിറഞ്ഞ പ്രദേശത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ കേസില്‍ നീണ്ട അഞ്ചു വര്‍ഷം പിന്നിട്ട ശേഷം അന്തിമ വിധി വരുമ്പോൾ കുടുംബം നടത്തിയ നീണ്ട പ്രയത്നത്തിന് ഫലം കാണുകയാണ്. മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് കഴിഞ്ഞ ആഴ്ച ജനുവരി 20ന് ബോൾട്ടൺ കൊറോണർ കോടതിയിൽ ആരംഭിച്ച ശേഷം ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വന്നിരിക്കുന്നത്.

കൊറോണ കാലത്തെ തടസങ്ങള്‍ മാറി കോടതി രണ്ടു വര്‍ഷം മുന്‍പ് ഇന്‍ക്വസ്റ് പുനരാംഭിച്ചെങ്കിലും കുടുംബത്തിന്റെ സ്വകാര്യ കുടുംബത്തിന്റെ അഭിഭാഷക സംഘമായ ഓക്ള്‍വൂഡ് സോളിസിറ്റേഴ്സും കൂടി വാദത്തിൽ ചേർന്നതോടെ,
വിചാരണ നീണ്ടു. കഴിഞ്ഞ ആഴ്ച പല ദിവസങ്ങളിലായി നടന്ന വിചാരണയിലാണ് അന്തിമ വിധി ഉണ്ടായതെന്നു ഡെയ്ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് എവിലിനു പ്രായം 16 മാത്രമായിരുന്നു പ്രായമെന്നും അതിനാൽത്തന്നെ കുട്ടികളുടെ വാർഡിൽ ആയിരുന്നു പ്രവേശിപ്പിക്കേണ്ടിയിരുന്നത് എന്നും കുടുംബം ഏർപ്പെടുത്തിയ അഭിഭാഷക സംഘം കോടതിയിൽ എടുത്തു കാട്ടി. എന്നാൽ, ഇതിനു പകരം സങ്കീർണ ചികിത്സ ആവശ്യമായ മുതിർന്നവരുടെ വാർഡിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെ റോയൽ ബോൾട്ടൺ ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് എന്ന് അഭിഭാഷക സംഘം കോടതിയിൽ ചൂണ്ടിക്കാട്ടി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുഴുവൻ സമയം നിരീക്ഷണം ആവശ്യമായ പെൺകുട്ടിക്ക് ഒറ്റയ്ക്ക് സിഗരറ്റ് വലിക്കാൻ പുറത്തു പോകാനുള്ള അനുവാദം അധികൃതർ നൽകിയത് ഗുരുതരമായ വീഴ്ചയായി അഭിഭാഷകർ വാദിച്ചു. പെണ്‍കുട്ടിക്ക് പുറത്തു പോകാന്‍ അവസരം ഒരുക്കിയതിനെ തുടര്‍ന്നാണ് മരണത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിക്കപെട്ടതെന്നും മുന്‍പ് നടന്ന വാദത്തില്‍ കൊറോണര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു

ഓവര്‍ഡോസ് ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എവ്ലിനെ വേണ്ടത്ര ശ്രദ്ധയോടെ അല്ല ആശുപത്രി അധികൃതര്‍ കൈകാര്യം ചെയ്തത് എന്നതായിരുന്നു വാദം. എവ്ലിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെയും തുടര്‍ ചികിത്സകള്‍ നല്കുന്നതിന്റെയും ഭാഗമായി മരണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയിലും പെണ്‍കുട്ടി തന്റെ പ്രയാസങ്ങള്‍ വിശദീകരിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

എവിലിൻ മുമ്പ് ആൻറി ഡിപ്രസന്റുകൾ കഴിച്ചിരുന്നെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് ആറുമാസം മുൻപ് മുതൽ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല. എവലിനെ അഡ്മിറ്റ് ചെയ്തിരുന്ന C2 വാർഡിലെ കൺസൾട്ടന്റുമാരായ ഡോക്ടർ വീ ഹാൻ ലിം, ഡോക്ടർ ജെറാൾഡിൻ ഡോണലി എന്നിവർ കേസിൽ തെളിവുകൾ നൽകിയിരുന്നു.

എവിലിനെ പ്രവേശിപ്പിച്ച വാർഡിൽ അതിനു മുൻപും ശേഷവും ഈ പ്രായപരിധിയിലുള്ള രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നും കോംപ്ലക്സ് കെയർ വാർഡിൽ എവിലിൻ കഴിയുന്നതിനെ പറ്റിയുള്ള ആശങ്കകൾ താൻ പ്രകടിപ്പിച്ചതാണെന്നും ഡോക്ടർ ഡോണലി പറഞ്ഞു.

തനിക്ക് സ്വന്തമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കാൻ എവിലിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഒരുക്കിയ സൗകര്യം കുട്ടിക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

എവിലിൻ ഓവര്‍ഡോസ് മരുന്ന് കഴിച്ചതിനു പലവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടത്തിന്റെ രേഖകളും ആശുപത്രി അധികൃതര്‍ നിരത്തുന്നു. എന്നാല്‍ ഇതൊക്കെ സംഭവിച്ചു പോയ തെറ്റുകള്‍ക്ക് പരിഹാരമാകുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് കുടുംബം കോടതിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരി 20 മുതല്‍ നടന്ന ഇന്‍ക്വസ്റ് 29 തിയതിയാണ് പൂര്‍ത്തിയായത് എന്നും ഡെയ്ലി മെയില്‍ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസ്; മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി കൊച്ചി: ബലാത്സംഗ കേസില്‍ മുകേഷ് എംഎല്‍എക്കെതിരായ കുറ്റപത്രം...

സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചു; ഭര്‍തൃവീട്ടിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത് മലപ്പുറം: മലപ്പുറം എളങ്കൂരില്‍ ഭര്‍തൃ...

ശുഭ വാർത്തയ്ക്കായി കാതോർത്ത് കുടുംബം; അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതിയിൽ

രാവിലെ 10.30 നു സൗദി കോടതിയാണ് കേസ് പരിഗണിക്കുക കോഴിക്കോട്: വധശിക്ഷ വിധിക്കപ്പെട്ട്...

ആലപ്പുഴയിൽ ആശങ്ക; ആറുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ, നായ ചത്തു

കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ് പേർക്ക് നായയുടെ കടിയേറ്റത് ആലപ്പുഴ: വളളിക്കുന്നത്ത് ആറ് പേരെ...

വയനാട്ടിൽ യുവാവിനെ കൊന്ന് ബാഗിലാക്കിയ സംഭവം; പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ വയനാട്: വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ...

Other news

പൊലീസും വിജിലൻസും കസ്റ്റംസ് ഉദ്യോഗസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു… പരാതി

തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ. അന്വേഷണമെന്ന പേരിൽ പൊലീസും...

ഇടുക്കിയിൽ വെടിക്കെട്ടിനിടെ പടക്കശേഖരത്തിന് തീപിടിച്ചു: വീഡിയോ കാണാം

https://youtu.be/ENxAwXK_gOk?si=f6RyC_8d2s44jvNH ഇടുക്കി പഴയകൊച്ചറ ദേവാലയത്തിലെ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്ക ശേഖരത്തിന്...

മികവിന്റെ നിറവിൽ കാരിത്താസ് ആശുപത്രി; നേടിയത് മൂ​ന്ന് ദേ​ശീ​യ പുരസ്‌കാ​ര​ങ്ങ​ള്‍

കാ​രി​ത്താ​സ് ആ​ശു​പ​ത്രി ആ​തു​ര ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. മൂന്ന് ദേശീയപുരസ്കാരങ്ങളാണ്...

വീണു തലയ്ക്ക് പരിക്കേറ്റ 11 കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ; സംഭവം വൈക്കത്ത്

വീണു തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന്...

പൂജയുടെ മറവില്‍ അമ്മയേയും മക്കളേയും പീഡിപ്പിച്ചു; സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടമായി; കേസ് എടുത്ത് പോലീസ്; സംഭവം കൊച്ചിയിൽ

കൊച്ചി: പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പറവൂർ വടക്കേക്കര പൊലീസ്...

യു.കെ.യിൽ വാഹനാപകടത്തിൽ കുട്ടികൾ മരിച്ചു; അപകടത്തിന് ശേഷം നിർത്താതെ പോയ ദമ്പതികൾ അറസ്റ്റിൽ

യു.കെ.യിൽ എസ്സെക്സിൽ ആൺകുട്ടിയും പെൺകുട്ടിയും കാറിടിച്ച് മരിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി.ബാസിൽഡണിനടുത്തുള്ള...
spot_img

Related Articles

Popular Categories

spot_imgspot_img