നടപ്പു വർഷം 200 കാൻസർ സെന്റർ. എല്ലാ ജില്ലകളിലും കാൻസർ സെന്റർ ഉറപ്പാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കും. Prices of 7 life-saving drugs will be reduced
കാൻസർ രോഗികൾക്കും,ഗുരുതര രോഗമുള്ളവർക്കും കസ്റ്റംസ് തീരുവയില്ല. സദ് ഭരണം ഉറപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ.
7 ജീവൻ രക്ഷ മരുന്നുകൾക്ക് വില കുറയും. 36 മരുന്നുകളുടെ നികുതി ഒഴിവാക്കി. അതേസമയം 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.
25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് ബജറ്റ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും.
ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം.
ആദായ നികുതി അടവ് വൈകിയാലും ശിക്ഷാ നടപടികൾ ഇല്ല. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റിൽ പ്രഖ്യാപനം.
പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും.
നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയർത്തി.