ബി. ഉണ്ണികൃഷ്ണൻ രാജി വെക്കണം; നിരാഹാര സമരവുമായി മേക്കപ്പ് ആർട്ടിസ്റ്റുകൾ; പിന്തുണച്ച് റിമ കല്ലിങ്കൽ

മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഉണ്ണി കൃഷ്ണനെതിരെ രംഗത്തെത്തിയത്

കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ നിരാഹാര സമരം ആരംഭിച്ച് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആർട്ടിസ്റ്റുകൾ. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിന് തങ്ങളെ സംഘടനയിൽനിന്നു പുറത്താക്കുകയും സസ്പെൻഡ് ചെയ്‌തെന്നും ആരോപിച്ചാണ് സമരം. മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഉണ്ണി കൃഷ്ണനെതിരെ രംഗത്തെത്തിയത്.(makeup artists protest against b unnikrishnan)

മേക്കപ്പ് ആർട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവരാണ് പ്രതിഷേധിക്കുന്നത്. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് സമരം. ഇവർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിട്ടുണ്ട്.

ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗൻ എന്നിവർ രാജിവെക്കുക, മേക്കപ്പ് വിഭാഗം മേധാവികളുടെ കീഴിൽനിന്നു ഹെയർ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക, സിനിമ തൊഴിൽ മേഖലയിൽ സർക്കാർ ഇടപെടുക, തൊഴിൽ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടു വെക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

കിസ്സാൻ സർവ്വീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വനിതാ സംരംഭക വികസന സെമനാർ നടത്തി

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേ ആഭിമുഖ്യത്തിൽ കുന്നക്കുരുടി സെന്റ് ജോർജ്...

പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം...

രജനിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ഇരിക്കൂര്‍ ഊരത്തൂരില്‍ ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച...

ഉയർന്ന താപനിലയിൽ ഉരുകി കേരളം! കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!