ഖത്തറില്‍ ദീർഘകാലം പ്രവാസി, കവി, ഭാരതീയ സമ്മാന്‍ ജേതാവ്; അബ്ദുൽ കരീം ചൗ​ഗ്ലെ അന്തരിച്ചു

ദോഹ: മുതിർന്ന ഇന്ത്യൻ വ്യവസായി ഹസ്സൻ ചൗ​ഗ്ലെ എന്ന അബ്ദുൽ കരീം ചൗ​ഗ്ലെ ( 74) അന്തരിച്ചു. ഖത്തറില്‍ ദീർഘകാലം പ്രവാസിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായിരുന്നു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഹസ്സൻ ചൗ​ഗ്ലെ അസുഖ ബാധിതനായതിനെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിലെ രത്ന​ഗിരിയിലായിരുന്നു അന്ത്യം.

1970 മുതൽ ഖത്തറിലെ സാംസ്കാരിക രം​ഗത്ത് സജീവസാന്നിധ്യമായിരുന്നു ഹസ്സൻ ചൗ​ഗ്ലെ. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഹസ്സൻ ചൗ​ഗ്ലെ ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് എപെക്സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ് സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.

ഖത്തറിലെ നിരവധി ഇന്ത്യൻ സ്കൂളുകളുടെയും യൂണിവേഴ്സിറ്റിയുടേയും സ്ഥാപക അം​ഗങ്ങളിൽ ഒരാളായിരുന്നു ഹസൻ ചൗ​ഗ്ലെ.

നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. 2012ൽ ജയ്പൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.

2011, മുതൽ തുടർച്ചയായ 3 വർഷങ്ങളിലെ 100 ശക്തരായ ഇന്ത്യൻ ബിസിനസുകാരിൽ ഒരാളായി അറേബ്യൻ ബിസിനസ് അദ്ദേഹത്തെ തിര‍ഞ്ഞെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img