യു.കെ മലയാളികൾക്ക് വീണ്ടും ദുഃഖവാർത്ത: യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം !

രണ്ടു ദിവസങ്ങളായി യു കെ മലയാളികൾക്ക് ദുഃഖ വാർത്തകളാണ് എത്തുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ചെറുപ്പക്കാര്‍ ഒന്നിന് പുറകെ ഒന്നായി മരിക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ. ഒടുവിലായി മറ്റൊരു ചെറുപ്പക്കാരന്റെ മരണ വാര്‍ത്ത കൂടി എത്തുകയാണ്. യുകെയിൽ മലയാളി യുവാവ് പനിയെ തുടർന്ന് അന്തരിച്ചു. Another sad news for UK Malayalis: Tragic end for a Malayali youth in the UK

മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ പാലക്കാട്‌ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്‍റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അന്ത്യം. ഒരാഴ്ചയായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന്‍ എടുത്തത് എന്നാണ് വിവരം.

സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന്‍ അടുത്തിടെയാണ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്.

ബോസ്റ്റണിൽ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്.

നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്‍റെ കുടുംബം. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.
ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

Related Articles

Popular Categories

spot_imgspot_img