സൂറിച്ച്: ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നിയമത്തില്‍ അനുകൂല വിധി നേടിയെടുത്ത് മുന്‍ ഒളിംപിക് ജേതാവ് കാസ്റ്റര്‍ സെമന്യ. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയുടേതാണ് വിധി. ടെസ്റ്റോസ്റ്റിറോണ്‍ നിയമത്തിനെതിരെ വനിതാ അത്‌ലറ്റുകള്‍ക്കായി പോരാടാന്‍ സെമന്യയ്ക്ക് അവസരം നല്‍കണമെന്നും കോടതി വിധിച്ചു.
ദക്ഷിണാഫ്രിക്കന്‍ വനിതാ അത്‌ലറ്റ് താരമാണ് കാസ്റ്റര്‍ സെമന്യ. ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടിയതിനാല്‍ സെമന്യയ്ക്ക് ട്രാക്കില്‍ വളരെ അധികം തിരിച്ചടികള്‍ നേരിട്ടു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാന്‍ വനിതാ അത്‌ലറ്റുകള്‍ മരുന്ന് കഴിക്കണമെന്നായിരുന്നു നിയമം. ഹോര്‍മോണ്‍ കുറച്ചില്ലെങ്കില്‍ പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിക്കണം. എന്നാല്‍ മരുന്ന് കഴിക്കുന്നത് ആരോ?ഗ്യം നശിപ്പിക്കുമെന്നായിരുന്നു സെമന്യയുടെ വാദം. രാജ്യാന്തര കോടതിയിലടക്കം സെമന്യ നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് 2019 ടോക്കിയോ ഒളിംപിക്‌സിലടക്കം സെമന്യയ്ക്ക് മത്സരിക്കാനും കഴിഞ്ഞില്ല.
ഹോര്‍മോണ്‍ നിയമത്തില്‍ അനുകൂല വിധി നേടിയതോടെ സെമന്യയ്ക്ക് ഇനി ട്രാക്കിലേക്ക് മടങ്ങിയെത്താം. 2024 പാരിസ് ഒളിംപിക്‌സ് ഉള്‍പ്പടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സെമന്യയ്ക്ക് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. 2019 ലെ ദോഹ ഡയമണ്ട് ലീ?ഗില്‍ 800 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സെമന്യ ചാമ്പ്യനായത്. രണ്ടുവട്ടം ഒളിംപിക് ജേതാവും മൂന്നുവട്ടം ലോക ചാമ്പ്യന്‍ഷിപ്പും സെമന്യ നേടിയിട്ടുണ്ട്.