നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി.
തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും തീർത്തും അറേഞ്ച്ഡ് മാരേജ് ആണെന്നും നടി വ്യക്തമാക്കി.
അമീൻ എൻജിനിയറിംഗ്- എംബിഎ ബിരുദം നേടിയിടുണ്ട്. മലപ്പുറം സ്വദേശിയാണെന്നും നടി ഡയാന പറഞ്ഞു.
ഇപ്പോൾ നടന്നത് നിക്കാഹ് ആണെന്നും വരന്റെ വീട്ടിൽ വച്ച് മറ്റാെരു ചടങ്ങ് നടക്കുമെന്നും. ഇതിന് ശേഷം ഒരു സ്വീകരണം അടുത്ത് തന്നെ ഒരുക്കുമെന്നും നടിപറഞ്ഞു.
സിനിമയിൽ തുടരുമെന്നും അവർ വ്യക്തമാക്കി. നടി ആതിര മാധവാണ് വിവാഹത്തിന് മുൻകൈ എടുത്തത് നല്ലൊരു ആലോചന വന്നപ്പോൾ അത് വിവാഹത്തിൽ എത്തിയെന്നുമാണ് പ്രണയ വിവാഹമാണോ എന്നുള്ള ചോദ്യത്തിന് ഡയാനയുടെ മറുപടി.
അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.