വേനൽച്ചൂട് കടുത്തതോടെ കേരളത്തിൽ കരിക്ക് വിപണി ഉയർന്നു. എന്നാൽ നാടൻ കരിക്കിന് ക്ഷാമം അനുഭവപ്പെട്ടതോടെ ഇളനീരിന് തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കണം എന്നതാണ് സ്ഥിതി. ഇവിടുത്തെ കൂലിച്ചെലവും വിലക്കൂടുതലുമാണ് തമിഴ്നാട്ടിൽ നിന്നും കരിക്ക് കേരളത്തി ലേക്കെത്താൻ വഴിയൊരുക്കുന്നത്. Tender coconut market is active to quench thirst in summer
തമിഴ്നാട്ടിൽ 15, 20 രൂപയ്ക്ക് ലഭിക്കുന്ന കരിക്ക് നാട്ടിൽ കച്ച വടക്കാരിലെത്തിക്കുമ്പോൾ 30, 35 രൂപ വിലവരും. ഇത് ചില്ലറ വിൽപ്പനനടത്തുമ്പോൾ 50 രൂപയാകും. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 70 രൂപ വരെ വിലയീടാക്കുന്നുണ്ട്.
കേരളത്തിൽ കരിക്ക് തെങ്ങിൽനിന്ന് വെട്ടിയിറക്കാനും കച്ചവടക്കാരിലെത്തിക്കാനുമു ള്ള കൂലിച്ചെലവും കരിക്കിൻ്റെ വിലക്കൂടുതലുമാണ് പ്രശ്നം. ഇട നിലക്കാർക്ക് ലാഭം കിട്ടുകയുമില്ല. നാട്ടിൽ കരിക്കിൻ്റെ ലഭ്യത വളരെ കുറവുമാണ്.
തമിഴ്നാട്ടിൽനിന്നുമെത്തിക്കു ന്ന കരിക്കാണ് മധ്യതിരുവിതാം കൂറിലും തെക്കൻ ജില്ലകളിലും എത്തിക്കുന്നതെങ്കിൽ വടക്കൻ ജില്ലകളിൽ നാടൻ കരിക്ക് വിൽപ്പനയ്ക്കായി വരുന്നുണ്ട്. ഇപ്പോൾ 40 മുതൽ 50 രൂപവരെയാണ് ചില്ലറ വിൽപ്പന.
കേരളത്തിൽ തേ ങ്ങയുടെ ഉത്പാദനവും വിൽപ്പനയുമുണ്ടെങ്കിലും ഇളനീരിൻ്റെ വിൽപ്പന വളരെ കുറവാണ്. കരിക്കിനായി മാത്രം തെങ്ങ് നട്ടുവ ളർത്തുന്ന സ്ഥലങ്ങൾ തമിഴ്നാട്ടിലുണ്ട്.
കുലയിൽ എണ്ണം കൂടുതൽ, രോഗബാധ കുറവ്, കൂലിച്ചെലവ് കുറവ്, വെള്ളത്തിൻ്റെ ലഭ്യത, വലിയതോട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ തമിഴ്‌നാട്ടിലുണ്ട്. പൊള്ളാച്ചി, കമ്പം, തേനി, തേവാരം എന്നിവിടങ്ങളിൽനിന്നുള്ള കരിക്കാണ് കേരളത്തിലെ വിപണികളിൽ ധാരാളമായി എത്തുന്നത്.
നവംബർ പകുതിമുതൽ ജനു വരി വരെയാണ് കരിക്ക് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. വിൽപ്പന കൂടുതലായി നടക്കുന്നതും ഈ കാലയളവിലാണ്. കർഷകർക്ക് തമിഴ്‌നാട്ടിൽ കൃഷിചെയ്യുന്നതിനു ള്ള എല്ലാസൗകര്യവും തമിഴ്നാട് ഒരുക്കുന്നുണ്ട്.