സംവിധായകൻ ഷാഫി അന്തരിച്ചു: ഓർമ്മയാവുന്നത് മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ

മലയാള സിനിമ സംവിധായകൻ ഷാഫി (56) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരവേയാണ് മരണം.Director Shafi passes away

സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനായ അദ്ദേഹം അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ മരുമകനാണ്.

1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് ഷാഫിയുടെ ജനനം. റഷീദ് എം.എച്ച്. എന്നതാണ് യഥാർത്ഥ പേര്.

സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫി യുടെ സിനിമ ജീവിതം ആരംഭിക്കുന്നത് രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. തുടർന്ന് 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടി. ഷാഫിയുടെ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ.

spot_imgspot_img
spot_imgspot_img

Latest news

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ്...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

Other news

സമരം പിൻവലിച്ചു; ഇന്നുതന്നെ റേഷൻ കടകൾ തുറക്കും, നാളെ മുതൽ സാധാരണ നിലയിൽ

സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി...

കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം; അറസ്റ്റ് തടഞ്ഞു സുപ്രിംകോടതി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം. ജയചന്ദ്രന്റെ അറസ്റ്റ് സുപ്രിംകോടതി...

മുഖം മിനുക്കുന്നവർ ജാഗ്രതൈ! മെർക്കുറി നിങ്ങൾക്ക് ആപത്ത്; പിടികൂടിയത് 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് പൂട്ടിടാനായുള്ള ‘ഓപ്പറേഷന്‍ സൗന്ദര്യ’യുടെ ഭാഗമായി...

റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി....
spot_img

Related Articles

Popular Categories

spot_imgspot_img