അമേരിക്കയുടെ 47 മത് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് ഡോണൾഡ് ട്രംപ്. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.Donald Trump sworn in as 47th President of the United States
ബൈബിളിൽ തൊട്ടായിരുന്നു ട്രംപ് സത്യപ്രതിജ്ഞ ചൊല്ലിയത്. യുഎസ് സുപ്രിംകോടതി ജഡ്ജി സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.
മുൻ പ്രസിഡൻറ് ജോ ബൈഡന്റെ ചായ സൽക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ജോ ബൈഡനും മുൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.