അതിർത്തി കടന്നെത്തി; 5000 രൂപ മുടക്കി വ്യാജ ആധാർ കാർഡ് എടുത്തു; ബംഗ്ലാദേശി യുവാവിനെ അങ്കമാലിയിൽ നിന്നും പിടികൂടി

ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29 ആണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസ സ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളിൽ നിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. മുന്നു മാസം മുമ്പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ബംഗ്ലാദേശ് ഇന്ത്യാ അതിർത്തിയിലൂടെ ഇയാൾ ഷാലിമാറിലെത്തി.

അവിടെ കുറച്ച് നാൾ താമസിച്ചു. അവിടെ നിന്ന് തീവണ്ടി മാർഗം ആലുവയിലിറങ്ങി അങ്കമാലിയിൽ എത്തുകയായിരുന്നു. ഇവിടെ കോൺക്രീറ്റ് പണി ചെയ്തു വരികയായിരുന്നു.

നേരത്തെ രണ്ടു പ്രാവശ്യം ഇയാൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആ സമയം അയ്യായിരം രൂപ ഒരു ഏജൻ്റിന് നൽകി ഇയാളുടെ പേരിൽ രണ്ട് ആധാർ കാർഡ് എടുത്തിരുന്നു.

ഇത് ഉപയോഗിച്ചാണ് ഇന്ത്യക്കാരനെന്ന പേരിൽ കഴിഞ്ഞിരുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യുവാവിനെ ചോദ്യം ചെയ്തു. ഇയാൾക്ക് ഇവിടെ സഹായം ചെയ്തു കൊടുത്തവർ നിരീക്ഷണത്തിലാണ്.

ഇന്ത്യൻ രേഖകൾ തയ്യാറാക്കി നൽകിയ വരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്തും.

കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമ ബീഗത്തെ പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് ആൺ സുഹൃത്തിനൊപ്പം പോലീസ് പിടികൂടിയിരുന്നു.

ഇവർ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ബംഗലൂരുവിലെത്തുകയും ചെയ്തു. അവിടെ നിന്നാണ് കേരളത്തിലെത്തിയത്.

യുവതിയിൽ നിന്ന് വ്യാജ ആധാർ – പാൻ കാർഡുകൾ കണ്ടെടുത്തു. ഇതും പണം വാങ്ങി ഏജൻ്റ് ശരിയാക്കി നൽകിയതെന്നാണ് യുവതി പറഞ്ഞത്. ഇവരെ എസ്.പി നേരിട്ട് ചോദ്യം ചെയ്യ്തിരുന്നു.

അതിൻ്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്.എച്ച്.ഒ ആർ.വി അരുൺ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പരിശോധന വ്യാപകമാക്കിയതായി പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും....

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

Other news

അധ്യപാകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യും; കുട്ടിയെ കൈവിടില്ല, കുട്ടികളുടെ സട്രെസ് ഒഴിവാക്കാൻ നടപടി; ഇടപെട്ട് ബാലാവകാശ കമ്മീഷൻ

പാലക്കാട്: പാലക്കാട്ടുളള സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ കമ്മീഷൻ...

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ്...

തൃപ്പൂണിത്തുറ കായലിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ...

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

വയനാട്ടിൽ ഹർത്താൽ തുടങ്ങി; ജനജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ല; പ്രതിഷേധം പേരിന് മാത്രം

കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ...

Related Articles

Popular Categories

spot_imgspot_img