ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ; ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും

വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡ​ന്റാണ് ഡൊണാൾഡ് ട്രംപ്.

കാലാവസ്ഥ പ്രതികൂലമായതിനാൽ ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്. 1985ന് ശേഷം ഇതാദ്യമായാണ് ഇവിടെ വെച്ച് ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾ തുടങ്ങും.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.

ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയിട്ടുണ്ട്.

തിങ്കളാഴ്ച്ച നടക്കുന്ന ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡൻ്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്.

ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്…പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ...

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img