നിക്ഷേപിച്ചത് 850 ശതമാനം ലാഭം കിട്ടാൻ; കോട്ടയത്ത് വൈദികനില്‍ നിന്നും തട്ടിയെടുത്തത് ഒരുകോടി 41 ലക്ഷം

കോട്ടയം: കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വൈദികനും. കടുത്തുരുത്തിയില്‍ ആണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിംഗ് ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെ വൈദികനില്‍ നിന്നും ഒരുകോടി 41 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്

വൈദികന്‍ ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കുകയായിരുന്നു. വാഗ്ദാനം ചെയ്തത് പോലെ തന്നെ പണം തിരികെ ലഭിച്ചതോടെ പലരില്‍ നിന്നായി സ്വരൂക്കൂട്ടിയ 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.

എന്നാല്‍ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം തിരികെ ലഭിച്ചില്ലെന്ന് മാത്രമല്ല പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് വൈദികന് മനസിലായത്. ഇതിനു പിന്നാലെ കടുത്തുരുത്തി പൊലീസില്‍ മൂന്ന് ദിവസം മുന്‍പ് പരാതി നല്കുകയായിരുന്നു.

അന്വേഷണത്തില്‍ ഉത്തരേന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. പരാതി ലഭിച്ച ഉടന്‍തന്നെ ഇടപെട്ടതിനാല്‍ 28 ലക്ഷം രൂപ ബാങ്കില്‍ മരവിപ്പിക്കാന്‍ പൊലീസിന് സാധിച്ചു. പണം നഷ്ടമായ കാസര്‍ഗോഡ് സ്വദേശിയായ വൈദികന്‍ കടുത്തുരുത്തി കോതനല്ലൂറിലെ ഒരു പള്ളിയില്‍ വൈദിക ശുശ്രൂഷ നടത്തി വരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന്...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img